വടകര: വടകരയിൽ 8.715 കിലോ കഞ്ചാവുമായി രാജസ്ഥാൻ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശി ബാബു ലാൽ (45) നെയാണ് അറസ്റ്റ് ചെയ്തത്.
വടകര ജെ.ടി.എസ് പരിസരത്തെ വാടക മുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കൂടുതൽ പേർ സംഘത്തിലുൾപെട്ടിട്ടുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടത്താനുള്ള അന്വേഷണം നടത്തിവരുകയാണ്.
റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനുശ്രീ, എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കുർ, പ്രിവന്റീവ് ഓഫിസർ ഉനൈസ്, ഗ്രേഡ് ഷിരാജ്, സി.ഒ.മാരായ ശ്രീനാഥ്, മുസ്ബിൻ, ഡ്രൈവർ പ്രജിഷ് എന്നിവർ പ്രതിയെ പിടികൂടിയത്.
ബുധനാഴ്ച രാവിലെ നടന്ന പരിശോധനയിൽ 1.850 കിഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ആലം (28) നെ എക്സൈസ് സംഘം പിടികുടിയിരുന്നു. ഇയാളുമായി ബാബുലാലിന് ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണ്.