വനിതകൾക്ക് കോഴിക്കോട് ചുറ്റിക്കാണാം വെറും 200 രൂപക്ക്; കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ട്രിപ്പ്

news image
Mar 7, 2025, 6:32 am GMT+0000 payyolionline.in

കോഴിക്കോട്: വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി സ്പെഷ്യൽ ട്രിപ്പൊരുക്കി കെ.എസ്.ആർ.ടി.സി. നാളെ ശനിയാഴ്ച 200 രൂപക്ക് കോഴിക്കോട് നഗരം ചുറ്റിക്കാണാനുള്ള ട്രിപ്പാണ് ഒരുക്കിയിരിക്കുന്നത്.

കോഴിക്കോട് ബീച്ച്, കുറ്റിച്ചിറ പള്ളി, മാനാഞ്ചിറ സ്ക്വയർ, പ്ലാനിറ്റോറിയം, പഴശ്ശി മ്യൂസിയം, ഭട്ട് റോഡ് ബീച്ച്, കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്ക്കൽ ബീച്ച് തുടങ്ങിയ സ്ഥലങ്ങളാണ് ട്രിപ്പിലുൾപ്പെടുത്തിയിരിക്കുന്നത്.

യാത്രക്ക് താൽപര്യമുള്ളവർ നേരത്തെ ബുക്ക് ചെയ്യണം. ഫോൺ: 9946 068 832, 7907 627 645

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe