വയനാട് എംഡിഎംഎ പിടികൂടിയ കേസിൽ ഡോക്ടർ അറസ്റ്റിൽ

news image
Nov 7, 2026, 2:08 am GMT+0000 payyolionline.in

വയനാട്: ലക്കിടിയിൽ എംഡിഎംഎ പിടികൂടിയ കേസിൽ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി കെ. മുഹമ്മദ്‌ ഫാബിൻ ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ ആശുപത്രിയിലെ കാഷ്വാലിറ്റി സർജനാണ് കെ. മുഹമ്മദ്‌ ഫാബിൻ. ലക്കിടിയിൽ 8.520 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഡോക്ടറുടെ അറസ്റ്റ്. ഒക്ടോബർ 22-ന് ലക്കിടിയിൽ പിടിയിലായ തമിഴ്നാട് സ്വദേശികളായ പ്രതികൾ ലഹരി എത്തിച്ചത് ഡോക്ടർക്ക് നൽകാനെന്ന് പൊലീസ് കണ്ടെത്തൽ. ഡോക്ടർ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു. പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ബാങ്ക് ഇടപാട് രേഖകളും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ മുഹമ്മദ്‌ ഫാബിൻ റിമാൻഡിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe