വരുന്നൂ… വിപണി കീഴടക്കാൻ റിയൽമിയുടെ പുതിയ 14T 5G ; ലോഞ്ച് തിയതി പ്രഖ്യാപിച്ചു

news image
Apr 19, 2025, 4:09 pm GMT+0000 payyolionline.in

ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കുന്ന കമ്പനികളിൽ ഒന്നാണ് റിയൽമി. ഇപ്പോൾ ഒരു പുതിയ സ്മാർട്ട്ഫോണിന്റെ ലോഞ്ച് കൂടി റിയൽമി പ്രഖ്യാപിച്ചിരിക്കുകയാണ് . റിയൽമി 14T 5ജി എന്നാണ് വരാൻ പോകുന്ന ഈ റിയൽമി 5ജി ഫോണിന്റെ പേര്. റിയൽമി 14T 5G ഏപ്രിൽ 25 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട് .
റിയൽമി 14 സീരീസിലേക്ക് വരുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത മികച്ച ഡിസ്പ്ലേയാണ് എന്ന് വിദഗ്ധർ പറയുന്നു .
റിയൽമി 14T 5ജിയുടെ ഡിസ്പ്ലേ 111% DCI-P3 കളർ ഗാമട്ടിനെ പിന്തുണയ്ക്കുന്നു. സാറ്റിൻ-പ്രചോദിത ഫിനിഷിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും എന്ന് കമ്പനി ടീസറിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിൽക്കൻ ഗ്രീൻ, വയലറ്റ് ഗ്രേസ്, സാറ്റിൻ ഇങ്ക് കളർ ഓപ്ഷനുകളിൽ റിയൽമി 14T 5ജി വാങ്ങാനാകും. 7.97mm വലിപ്പമാകും ഈ ഫോണിന് ഉണ്ടാകുക. ഫോട്ടോഗ്രാഫിക്കായി, 50MP AI ക്യാമറ സഹിതമാണ് ഈ ഫോൺ എത്തുക. ഓഡിയോ ഔട്ട്പുട്ട് 300% അൾട്രാ വോളിയം മോഡ് വഴി മെച്ചപ്പെടുത്തിയിട്ടുണ്ട്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6000mAh ബാറ്ററിയാണ്, റിയൽമി 14T 5G യിൽ ഉള്ളത് എന്ന് വ്യക്തമായിട്ടുണ്ട്.ഏപ്രിൽ 25ലെ ലോഞ്ചിന് ശേഷം റിയൽമിയുടെ ​ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിൽ നിന്ന് റിയൽമി 14T 5ജി വാങ്ങാനാകും. എന്നാൽ ഇതിന്റെ വിലയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe