മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. ഇന്ന് ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. കണ്ടാലറിയാവുന്ന ആളുകളാണ് സംഭവത്തിന് പിന്നിലെന്ന് യുവതി പറയുന്നു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
മലപ്പുറം വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി; 2 പേർ കസ്റ്റഡിയിൽ
Jun 21, 2024, 1:11 pm GMT+0000
payyolionline.in
നെറ്റ് ചോദ്യപേപ്പർ ചോർച്ച; ഡാർക്ക് വെബിൽ 6 ലക്ഷം രൂപക്ക് വരെ വിൽപന നടന്നു, ഞെ ..
വിഴിഞ്ഞത്ത് ഓട്ടോറിക്ഷയിൽ 65 ലിറ്റർ വിദേശമദ്യം; യുവാവിനെ അറസ്റ്റ് ചെയ്ത് എക്സ ..