വാ​ട്സ്ആപ്പിൽ ഇ​നി പ​ര​സ്യവ​രു​മാ​ന​വും

news image
Jun 19, 2025, 10:36 am GMT+0000 payyolionline.in

വാ​ട്സ്ആപ്പിൽ ഇ​നി പ​ര​സ്യ​വും ല​ഭ്യ​മാ​കും. സ്റ്റാ​റ്റ​സ് ഫീ​ച്ച​റി​നു​ള്ളി​ലാ​ണ് സ്പോ​ൺ​സേ​ർ​ഡ് പ​ര​സ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. ഇ​തു​വ​ഴി മോ​ണി​റ്റൈ​സേ​ഷ​നും സാ​ധ്യ​മാ​കു​​മ​ത്രെ. ഔ​ദ്യോ​ഗി​ക ബ്ലോ​ഗി​ലൂ​ടെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് മെ​റ്റ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചാ​ന​ൽ സ​ബ്സ്ക്രി​പ്ഷ​ൻ, പ്ര​മോ​ട്ട​ഡ് ചാ​ന​ലു​ക​ൾ, സ്റ്റാ​റ്റ​സി​നി​ട​യി​ൽ പ​ര​സ്യം എ​ന്നി​ങ്ങ​നെ മൂ​ന്ന് അ​പ്ഡേ​ഷ​നു​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.

നി​ല​വി​ൽ വാ​ട്സ്ആ​പ്പി​ന് 150 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളാ​ണു​ള്ള​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും ഫേ​സ്ബു​ക്കി​ലു​മൊ​ക്കെ ഉ​ള്ള​തുപോ​ലെ സ്റ്റോ​റി​ക്കു​ള്ളി​ലാ​യി​രി​ക്കും പ​ര​സ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക. 24 മ​ണി​ക്കൂ​ർ ക​ഴി​യു​മ്പോ​ഴേ​ക്കും ഇ​ത് അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ചെ​യ്യും. അ​തേ​സ​മ​യം, സ്വ​കാ​ര്യ ചാ​റ്റി​ലോ ഗ്രൂ​പ് ചാ​റ്റി​ലോ പ​ര​സ്യം ഉ​ണ്ടാ​കി​ല്ല.

പ​ര​സ്യ​ത്തി​നു പു​റ​മെ ചാ​ന​ൽ സ​ബ്സ്ക്രി​പ്ഷ​ൻ ഫീ​ച്ച​റും അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മാ​സം തോ​റും നി​ശ്ചി​തതു​ക ന​ൽ​കി അ​വ​ർ​ക്കാ​വ​ശ്യ​മു​ള്ള ചാ​ന​ലു​ക​ൾ സ​ബ്സ്ക്രൈ​ബ് ചെ​യ്യാം. വാ​ട്സ്ആപ്പി​ൽ പ​ര​സ്യം കൊ​ണ്ടു വ​രു​ന്ന​തി​നാ​യി വ​ർ​ഷ​ങ്ങ​ളാ​യി മെ​റ്റ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഫേ​സ് ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽനി​ന്നാ​യി 160 ബി​ല്യ​ൺ ഡോ​ള​റാ​ണ് മെ​റ്റ പ​ര​സ്യം വ​ഴി ക​ഴി​ഞ്ഞവ​ർ​ഷം നേ​ടി​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe