വാട്സ്ആപ്പ് ഹാക്കിങ്: തട്ടിപ്പുകൾ അറിയുക, സുരക്ഷ ഉറപ്പാക്കുക

news image
Feb 11, 2025, 6:29 am GMT+0000 payyolionline.in

സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും ഒ​രു​പാ​ട് വാ​ഗ്ദാ​നം ചെ​യ്യു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണ് വാ​ട്സ്ആ​പ്. നി​ര​വ​ധി സു​ര​ക്ഷാ ഫീ​ച്ച​റു​ക​ളും വാ​ട്സ്ആ​പ്പി​ൽ ക​മ്പ​നി ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, വാ​ട്സ്ആ​പ്പും അ​പൂ​ർ​വ​മാ​യി​ട്ടാ​ണെ​ങ്കി​ലും ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടേ​ക്കാം. പ​ല​വി​ധ​ത്തി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. വ്യാ​ജ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലു​ക​ളി​ലൂ​ടെ​യും എ​സ്.​എം.​എ​സ് ലി​ങ്കു​ക​ൾ വ​ഴി​യു​മെ​ല്ലാം ത​ട്ടി​പ്പ് ന​ട​ക്കു​ന്നു. നി​ങ്ങ​ളു​ടെ വാ​ട്സ്ആ​പ്പി​ലും ഒ​രു​പ​ക്ഷേ അ​റി​യാ​ത്ത, സം​ശ​യ​ക​ര​മാ​യ ന​മ്പ​റു​ക​ളി​ൽ​നി​ന്ന് ജോ​ലി ഓ​ഫ​ർ ചെ​യ്തും പ​ണം ആ​വ​ശ്യ​പ്പെ​ട്ടും മെ​സേ​ജു​ക​ൾ വ​ന്നേ​ക്കാം. ആ ​മെ​സേ​ജു​ക​ളി​ൽ വ​രു​ന്ന ലി​ങ്കു​ക​ളി​ൽ ക​യ​റു​ക​യോ ആ ​ന​മ്പ​റു​ക​ളി​ലേ​ക്ക് തി​രി​കെ വി​ളി​ക്കു​ക​യോ ചെ​യ്താ​ൽ ന​മ്മ​ളും കെ​ണി​യി​ൽ അ​ക​പ്പെ​ട്ടേ​ക്കാം.

ഇ​ത്ത​ര​ത്തി​ൽ ഏ​തെ​ങ്കി​ലും ത​ട്ടി​പ്പു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 1930 എ​ന്ന ന​മ്പ​റിൽ വി​ളി​ച്ച് പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​ണം കൈ​മാ​റി​പ്പോ​കു​ന്ന​തി​നു​മു​മ്പ് ത​ട്ടി​പ്പു​കാ​രു​ടെ അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ച് പ​ണം തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് സൈ​ബ​ർ സെ​ൽ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. നി​ങ്ങ​ളു​ടെ വാ​ട്സ്ആ​പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു എ​ന്നു​തോ​ന്നി​യാ​ൽ ഉ​ട​ൻ അ​ക്കൗ​ണ്ട് ലോ​ക്ക് ചെ​യ്യ​ണം. വാ​ട്സ്ആ​പ് സെ​റ്റി​ങ്‌​സി​ലെ ലോ​ക്ക് ഓ​പ്ഷ​ൻ ഓ​ണാ​ക്ക​ണം. സിം ​മാ​റ്റി പു​തി​യ സിം​കാ​ർ​ഡ് എ​ടു​ക്കു​ന്ന​തും ന​ല്ല​താണ്. മ​റ്റ് അ​ക്കൗ​ണ്ടു​ക​ളു​ടെ പാ​സ്​ വേ​ഡു​ക​ൾ ഉ​ട​ൻ മാ​റ്റ​ണം.

വാ​ട്സ്ആപ്പി​ൽ ഡ​ബ്ൾ വെ​രി​ഫി​ക്കേ​ഷ​ൻ ഓ​ണാ​ക്കി​യാ​ൽ വാ​ട്സ്ആ​പ് അ​ക്കൗ​ണ്ട് സു​ര​ക്ഷി​ത​മാ​ക്കാം. പ​ബ്ലി​ക് വൈ​ഫൈ നെ​റ്റ്‌​വ​ർ​ക്കു​ക​ൾ ക​ഴി​വ​തും ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. സു​ര​ക്ഷ കൂ​ടു​ത​ലു​ള്ള പാ​സ്‌​വേ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe