പയ്യോളി : പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളായിരുന്ന വി. കെ. പത്മനാഭൻ കമ്പോണ്ടർ, കെ. പി. ഗോപിനാഥൻ എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ആർ.ജെ.ഡി (RJD) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എം. കെ. പ്രേമൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ പ്രസിഡന്റ് പി. ടി. രാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ രാജൻ കൊളാവിപ്പാലം, കെ. പി. ഗിരീഷ്‌കുമാർ, ചെറിയാവി സുരേഷ്ബാബു, കെ. വി. ചന്ദ്രൻ, പുനത്തിൽ ഗോപാലൻ മാസ്റ്റർ, എം. ടി. നാണു മാസ്റ്റർ, കുൽസു റാഷിദ്, മജിഷ സുജു എന്നിവർ സംസാരിച്ചു.
വി. കെ. പത്മനാഭൻ കമ്പോണ്ടർ, കെ. പി. ഗോപിനാഥൻ അനുസ്മരണ സമ്മേളനം
Aug 1, 2026, 4:54 am GMT+0000
payyolionline.in
വാക്ക് തർക്കം; കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു
കിഴൂർ ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് രുക്മിണി സ്വയംവര ഘോഷയാ ..
