കൊയിലാണ്ടി: വിദേശ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയ 62 കാരനേ എക്‌സൈസ് വിഭാഗം അറസ്റ്റ് ചെയ്തു.
കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ ജോസഫ് ചേർന്ന് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിക്കോടിയിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ തിക്കോടി തൃക്കോട്ടൂർ ദേശത്ത് പുതുക്കോളികുനിയിലെ ഹരിദാസൻ (62) നെ 5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തുന്നതിനാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ അബ്കാരി വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രവീൺ ഐസക്, പ്രിവെന്റീവ് ഓഫീസർ വിശ്വനാഥൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അഖില, സിവിൽ എക്‌സൈസ് ഓഫീസർ (ഡ്രൈവർ) സന്തോഷ്, കോഴിക്കോട് എക്‌സൈസ് ഐ.ബി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എം. സജീവൻ എന്നിവരും പങ്കെടുത്തു.അറസ്റ്റിലായ പ്രതിയെ പയ്യോളി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.