തിരുവനന്തപുരം: വിദ്യാർഥികളുടെ മിനിമം ചാർജ് 5 രൂപയാക്കുക എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് നാളെ (ജൂലൈ 8ന്) സ്വകാര്യ ബസ് പണിമുടക്ക്. മുഴുവൻ സർവീസുകളും നിർത്തിവച്ചാണ് സംയുക്ത സമരസമിതി സൂചനാ പണിമുടക്ക് നടത്തുന്നത്. ബസ് തൊഴിലാളികൾക്കു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതു പിൻവലിക്കുക, ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ യഥാസമയം അതേപടി പുതുക്കി നൽകുക, ഇ–ചലാൻ വഴിയുള്ള അമിത പിഴ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിന്റെ പിന്നിലുണ്ട്. നാളെ നടക്കുന്നത് സൂചന പണിമുടക്കാണ്. ഇതിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് നേതാക്കൾ പറയുന്നത്.