വീട്ടിൽ നിർത്തിയിട്ട ഓട്ടോ കത്തിച്ചു; യുവാവ് പേരാമ്പ്ര പോലീസിന്റെ പിടിയിൽ

news image
Oct 4, 2026, 4:52 am GMT+0000 payyolionline.in

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വടയം കാരക്കണ്ടി റാഷിദിനെ (31) ആണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. പാലേരി തോട്ടത്താങ്കണ്ടി വീട്ടിൽ പുത്തൻപുരയിൽ മുഹമ്മദ് ഷാക്കീറിന്റെ ഓട്ടോറിക്ഷയാണ് പ്രതി അതിക്രമിച്ചു കയറി തീവെച്ച് നശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. തീപിടിത്തത്തിൽ ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു.

​തീ ആളിപ്പടരുന്നത് കണ്ടാണ് വീട്ടുകാർ ഉണർന്നത്. ഇതിനിടയിൽ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടോ നിർത്തിയിട്ടിരുന്നതിന് സമീപത്തെ വീടിന്റെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിക്കുന്നതടക്കം വലിയ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. പേരാമ്പ്ര ഇൻസ്പെക്ടർ എം.കെ. അനിൽകുമാർ, എ.എസ്.ഐ.മാരായ സി.എം. സുനിൽകുമാർ, വി.സി. ബിനീഷ്, സി.പി.ഒ. സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ​മുഹമ്മദ് ഷാക്കിറുമായുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. മുൻപും ഓട്ടോറിക്ഷ ആക്രമിച്ചതിന് റാഷിദിനെതിരെ മുഹമ്മദ് ഷാക്കിർ പോലീസിൽ പരാതി നൽകിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe