ചിങ്ങപുരം : യുറീക്ക വിജ്ഞാനോത്സവം കൊയിലാണ്ടി മേഖലാതല ഉദ്ഘാടനം വീരവഞ്ചേരി എൽ.പി.
സ്കൂളിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
എൽ.പി, യു.പി ഹൈസ്കൂൾ എന്നീ മൂന്ന് വിഭാഗങ്ങളിലായി വിജ്ഞാനോത്സവത്തിൻ്റെ സ്കൂൾ തലമാണ് ഇന്ന് നടന്നത്. ഗ്രാമ പഞ്ചായത്ത് തലം ഒക്ടോബറിൽ നടക്കും.
ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുജാത. ടി കെ അധ്യക്ഷയായി.
ഗ്രാമ പഞ്ചായത്ത് മെമ്പർ വി.കെ.രവീന്ദ്രൻ, ദിലീജ.ജി, എ.ബാബുരാജ്,
സുഷ. കെ.വി, പ്രബിന. കെ എം എന്നിവർ സംബന്ധിച്ചു.