വേടന്റെ പാട്ട് ഇന്ന്: സുരക്ഷക്ക് 200 പൊലീസുകാർ, സന്ദർശകർക്ക് നിയന്ത്രണം; വേണ്ടി വന്നാൽ റോഡുകൾ ബ്ലോക്ക്‌ ചെയ്യും

news image
May 5, 2025, 6:45 am GMT+0000 payyolionline.in

തൊടുപുഴ: ​ഇടുക്കിയിൽ ഇന്ന്​ നടക്കുന്ന വേടന്‍റെ റാപ്​ ഷോയിൽ കനത്ത സുരക്ഷ. പ്രവേശനം പരമാവധി 8,000 പേർക്ക് മാത്രമാണെന്ന്​ സംഘാടകർ അറിയിച്ചു. സ്ഥല പരിമിതി മൂലമാണ് തീരുമാനം. സുരക്ഷക്കായി 200 പോലീസുകാരെ വിന്യസിച്ചു. വേണ്ടി വന്നാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക്‌ ചെയ്യും. നിയന്ത്രണ വിധേയമല്ലെങ്കിൽ പരിപാടി റദ്ദാക്കും.

കേസിൽ പ്രതി ചേർത്തതിനെ തുടർന്ന്​ ഉപേക്ഷിച്ച പരിപാടിയിലാണ്​ വേടൻ പാടാൻ വരുന്നത്​. ഇടതു സർക്കാറിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച്​ വാഴത്തോപ്പ്​ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടന്നു വരുന്ന ‘എന്‍റെ കേരളം’ പ്രദര്‍ശന വിപണനമേളയുടെ സമാപന ദിവസമായ ഇന്ന് വൈകീട്ടാണ്​ വേടൻ പാടുക.

ഇക്കഴിഞ്ഞ 29നായിരുന്നു വാഴത്തോപ്പ്​ സ്കൂൾ ഗ്രൗണ്ടിൽ വേടന്‍റെ റാപ്​ ഷോ തീരുമാനിച്ചിരുന്നത്​. എന്നാൽ, 28 ന്​ വേടനെ അറസ്​റ്റ്​ ചെയ്​തതിനെ തുടർന്ന്​ പരിപാടി വേണ്ടെന്നുവെയ്ക്കുകയായിരുന്നു. പ​ക​രം, താ​മ​ര​ശ്ശേ​രി ചു​രം ബാ​ൻ​ഡാ​ണ്​ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്.

അ​തി​നി​ട​യി​ൽ പു​ലി​പ്പ​ല്ല്​ കേ​സി​ൽ വ​നം​വ​കു​പ്പും കു​ടു​ക്കി​യ​തോ​ടെ വേ​ട​ന്​ അ​നു​കൂ​ല​മാ​യ ത​രം​ഗ​മാ​ണ്​ രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ​നി​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​നി​ന്നും ഉ​യ​ർ​ന്ന​ത്. എം.​വി. ഗോ​വി​ന്ദ​നും ബി​നോ​യ്​ വി​ശ്വ​വും അ​ട​ക്ക​മു​ള്ള ഇ​ട​തു​നേ​താ​ക്ക​ളും വേ​ട​നു​വേ​ണ്ടി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​മാ​ണ്​ വേ​ട​നെ വീ​ണ്ടും പാ​ടി​പ്പി​ക്കാ​ൻ സം​ഘാ​ട​ക​രെ പ്രേ​രി​പ്പി​ച്ച​ത്.

ഒ​രാ​ഴ്ച​യാ​യി വാ​ഴ​ത്തോ​പ്പ്​ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത്​ ന​ട​ന്നു​വ​ന്ന വി​പ​ണ​ന മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ രാ​രി​ച്ച​ന്‍ നീ​റ​ണാ​കു​ന്നേ​ല്‍ മു​ഖ്യാ​തി​ഥി​യാ​കും. സ​മ്മേ​ള​ന​ശേ​ഷ​മാ​ണ്​ വേ​ട​ന്‍റെ റാ​പ്​ ഷോ ​അ​ര​ങ്ങേ​റു​ക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe