വേൾഡ് മിക്സ് ബോക്‌സിംഗിൽ നേട്ടം; സഹോദരങ്ങളെ ആദരിച്ചു

news image
Aug 28, 2026, 6:17 am GMT+0000 payyolionline.in

കൊയിലാണ്ടി: നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന മൂന്നാമത് വേൾഡ് മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല മെഡൽ നേട്ടം കൈവരിച്ച സഹോദരങ്ങളായ അഗ്ന കെ.കെ, അശ്വന്ത് കെ.കെ എന്നിവരെ ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ആദരിച്ചു.

അണ്ടർ-17 വിഭാഗത്തിലെ 38 കിലോഗ്രാം മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ അഗ്ന കെ.കെയെയും അണ്ടർ-14 വിഭാഗത്തിലെ 42 കിലോഗ്രാം മത്സരത്തിൽ വെള്ളി മെഡൽ നേടിയ അശ്വന്ത് കെ.കെയെയുമാണ് ചടങ്ങിൽ അനുമോദിച്ചത്. മെഡൽ ജേതാവായ അശ്വന്ത് കെ.കെയ്ക്ക് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.ടി.കെ സജീവൻ ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ എ.ടി.കെ സജീവൻ, കെ.പി രാജേഷ്, ഇ. ഉണ്ണികൃഷ്ണൻ, കെ.കെ മനോജ് മണി, കെ.വി അജീഷ് കുമാർ എന്നിവർ പങ്കെടുത്തു. ഇരുസഹോദരങ്ങൾക്കും തുടർ മത്സരങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെയെന്ന് ചടങ്ങിൽ ആശംസിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe