വോട്ടെടുപ്പ് അവസാനിപ്പി ക്കാൻ നിശ്ചയിച്ച വൈകിട്ട് 6ന് പോളിങ് സ്റ്റേഷനിൽ വരിനിൽക്കുന്ന എല്ലാവ രെയും വോട്ട് ചെയ്യാൻ അനുവദിക്കും. പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും. ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നൽകുക. വരിയിലുള്ള സമ്മതിദായകർ വോട്ട് ചെയ്തു കഴിയുന്നതുവരെ വോട്ടെടുപ്പ് തുടരും. വോട്ടിങ് ക്രമക്കേട് നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു.
