കൊല്ലത്ത് വൻ ലഹരി വേട്ട. 300 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ. കണ്ണനല്ലൂർ സ്വദേശികളായ സാബിറ റൂഫ്, നജ്മൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊട്ടിയം മൈലപ്പൂരിൽ വച്ചാണ് ചാത്തന്നൂർ എ സി പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. കാറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിലയിലായിരുന്നു എംഡിഎംഎ ഉണ്ടായിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസും ഡാൻസാഫും പരിശോധന നടത്തിയത്.