വർഗ്ഗീയതക്കെതിരെ സാംസ്കാരിക പ്രതിരോധം: യുവകലാസാഹിതി മണ്ഡലം കൺവെൻഷൻ പയ്യോളിയിൽ നടന്നു.

news image
Jan 28, 2026, 2:48 pm GMT+0000 payyolionline.in

പയ്യോളി: വർഗ്ഗീയതക്കെതിരെ സാംസ്കാരിക പ്രതിരോധം എന്ന മുദ്രാവാക്യം ഉയർത്തി യുവകലാസാഹിതി സംഘടിപ്പിച്ച കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ പയ്യോളിയിൽ നടന്നു. മതങ്ങൾക്കപ്പുറത്ത് ജാതീയമായ വലിയ കമ്പാർട്ടുമെൻറുകൾ സമൂഹത്തിൽ നിലനില്ക്കുന്നുണ്ട് എന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂർ പറഞ്ഞു. ചരിത്രം മാറ്റിയെഴുതാൻ ഭരണാധികാരികൾ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ടത് സാംസ്കാരിക പ്രവർത്തകരുടെ ബാധ്യതയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സമൂഹത്തിലെ സമാധാനാന്തരീക്ഷം നഷ്ടപ്പെടുത്തുന്ന രീതിയിലാണ് മതങ്ങളുടെ ഇടപെടലെന്നും അദ്ദേഹം സോദാഹരണം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡണ്ട് സി.സി.ഗംഗാധരൻ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡണ്ട് ശശികുമാർ പുറമേരി മുഖ്യ പ്രഭാഷണം നടത്തി.കെ.ശശിധരൻ, ചന്ദ്രൻ നമ്പ്യേരി, വടയക്കണ്ടി നാരായണൻ, റസിയ ഫൈസൽ ,ജ്യോതി ലക്ഷമി,ഉഷാ .സി .നമ്പ്യാർ യുവകലാസാഹിതി മണ്ഡലം സെക്രട്ടറി പ്രദീപ് കണിയാരിക്കൽ, ഇരിങ്ങൽ അനിൽ കുമാർ സംസാരിച്ചു.ഗൗരീ കൃഷ്ണ ഗാനാലാപനം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe