ശബരിമല: 40 പേരെങ്കിലുമുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ബസ്

news image
Nov 29, 2024, 8:14 am GMT+0000 payyolionline.in

ശബരിമല > ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട്  പമ്പ ബസ് സ്റ്റേഷനിൽ നിന്ന്  തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളുമായി കെഎസ്ആർടിസി. ദീർഘദൂര സർവീസ്, നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ഓപ്പറേഷനുകൾ.

 

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്കുള്ള  ചെയിൻ സർവീസുകൾ ത്രിവേണി ജങ്ഷനിൽ നിന്നാണ് ആരംഭിക്കുക. ദീർഘദൂര ബസുകൾ പമ്പ ബസ് സ്റ്റേഷനിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നു.  ചെങ്ങന്നൂർ, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം,എരുമേലി ,പത്തനംതിട്ട , കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘദൂര സർവീസുകളുണ്ട് . കുറഞ്ഞത് 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന  സ്ഥലത്തേക്ക്   പ്രത്യേക ചാർട്ടേഡ് ബസ് സർവീസും ലഭ്യമാണ്. ത്രിവേണിയിൽ നിന്ന് തീർത്ഥാടകരെ പമ്പ ബസ് സ്റ്റേഷനിൽ എത്തിക്കുന്നതിന് മൂന്ന് ബസുകളാണ് സൗജന്യ സർവീസ് നടത്തുന്നത്. തീർത്ഥാടകർക്കായുള്ള കൺട്രോൾ റൂം നമ്പർ 9446592999 , നിലയ്ക്കൽ  9188526703, ത്രിവേണി 9497024092, പമ്പ 9447577119

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe