ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

news image
Oct 24, 2026, 5:13 am GMT+0000 payyolionline.in

ശബരിമലയിലേക്കുള്ള നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനുവിനെയാണ് വിജിലൻസ് എസ്ഐടി അറസ്റ്റ് ചെയ്തത്. 11,040 കിലോഗ്രാം നെയ്യ് തട്ടി എടുത്തെന്നും തമിഴ്നാട്ടിലെ രണ്ടു ഏജൻസികൾക്ക് മറിച്ചു വിറ്റുവെന്നും കണ്ടെത്തൽ. ശബരിമല മഹോത്സവത്തോടനുബന്ധിച്ച് പത്തനംതിട്ട മിൽമ ഡയറിയിൽ നിന്നും ശബരിമലയിലേക്ക് നെയ്യ് എത്തിക്കാനുള്ള ട്രാൻസ്‌പോർട്ട് കരാറുകാരനായിരുന്നു ബിനു.

2015ൽ ശബരിമലയിലേക്ക് എത്തിക്കാൻ നെയ്യ് കൈപ്പറ്റിയ ശേഷം വ്യാജ രേഖ ചമച്ച് തമിഴ്‌നാട്ടിലുള്ള ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നിവയ്ക്ക് മറിച്ചുവിൽക്കുകയായിരുന്നു. ഇതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ചെക്ക് പോസ്റ്റിലടക്കം കൃത്രിമ രേഖകൾ കാണിച്ചാണ് കടത്ത് നടത്തിയതെന്നാണ് എസ്‌ഐടി കണ്ടെത്തൽ.

ഇരുപതിനായിരം യൂണിറ്റ് അരവണയുണ്ടാക്കാൻ മിൽമയിൽ നിന്ന് വാങ്ങിയ നെയ്യിൽ ഒരു വിഭാഗം വഴിമധ്യേ വിൽക്കുകയും ശബരിമലയിൽ നിലവാരം കുറഞ്ഞ നെയ്യ് എത്തിക്കുകയും ചെയ്‌തെന്നാണ് കേസ്. കരാർ പ്രകാരമുള്ള മുഴുവൻ നെയ്യും ശബ രിമലയിൽ എത്തിയില്ലെന്ന് ആരോപണമുയർന്നതോടെ ശബരിമല സ്‌പെഷ്യൽ കമീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ചീഫ് വിജിലൻസ് ഓഫിസർ പ്രാഥമിക അനേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe