ശബരിമല സ്വർണ്ണ മോഷണ കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് പ്രതിക്കെതിരെയുള്ള രണ്ട് കേസുകളിലെയും ജാമ്യഹർജി തള്ളിയത്. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി ജാമ്യം നിഷേധിക്കുന്നത്.
കേസിൽ ആദ്യം അറസ്റ്റിലായ താൻ കഴിഞ്ഞ 90 ദിവസമായി റിമാൻഡിലാണെന്നും അതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നുമാണ് പോറ്റി കോടതിയിൽ വാദിച്ചത്. എന്നാൽ, അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും കേസിൽ ഇനിയും തൊണ്ടിമുതൽ കണ്ടെടുക്കാൻ ഉണ്ടെന്നും പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പോലീസിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
