‘ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്’; വിവാദ ട്വീറ്റുമായി ആർജെഡി

news image
May 28, 2023, 6:13 am GMT+0000 payyolionline.in

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്‍റിനെ കുറിച്ച് വിവാദ ട്വീറ്റുമായി ആർജെഡി. ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിനെന്നാണ് ആർജെഡിയുടെ വിമർശനം. ശവപ്പെട്ടിയുടെയും പുതിയ പാര്‍ലമെന്‍റിന്‍റെയും ചിത്രകള്‍ ചേര്‍ത്ത് വെച്ച ട്വീറ്റില്‍ ഇത് എന്താണെന്നാണ് ആര്‍ജെഡിയുടെ ചോദ്യം. തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോദി ഉദ്ഘാടനം നടത്തിയെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു.

പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തി. പാർലമെന്‍ററി ജനാധിപത്യത്തിലെ  കറുത്ത ദിനമാണിതെന്ന് വേണുഗോപാല്‍ വിമര്‍ശിച്ചു. ബിജെപിയുടെ പാർട്ടി ഓഫീസല്ല രാജ്യത്തിൻ്റെ പാർലമെൻ്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് ഇതിനെല്ലാം വിനിയോഗിക്കുന്നത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഗോത്ര വനിതായായ രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തി. ഉദ്ഘാടനത്തിന്  തെരഞ്ഞെടുത്ത ദിനം തന്നെ തെറ്റാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe