ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെന്ന് ആക്ഷേപം; പാലക്കാട് പാലന ആശുപത്രിക്കെതിരെ പരാതി

news image
Jun 13, 2023, 10:47 am GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് പാലന ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ പഞ്ഞി മറന്നുവെച്ചതായി പരാതി. പാലക്കാട് സ്വദേശി ഷബാനയാണ് ആശുപത്രിക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. ആരോഗ്യമന്ത്രി വീണ ജോർജിനും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയത്.

ഈ മാസം ഒമ്പതാം തിയതിയാണ് ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ തന്നെ വയറുവേദന അനുഭവപ്പെട്ടുവെന്നും അത് ഡോക്ടറെ അറിയിച്ചെന്നുമാണ് ഷബാന പറയുന്നത്. എന്നാല്‍, പ്രസവ ശസ്ത്രക്രിയ കഴിഞ്ഞാല്‍ വയറുവേദന സ്വഭാവികമാണെന്നും നടന്ന് കഴിയുമ്പോള്‍ വേദന മാറുമെന്നുമായിരുന്നു ഡോക്ടര്‍ അറിയിച്ചത്. ഇന്നലെയാണ് ഷബാന ഡിസ്ചാര്‍ജായി വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെ മൂത്രമൊഴിച്ചപ്പോൾ പഞ്ഞി പുറത്ത് വന്നത് എന്നാണ് ഷബാന പറയുന്നത്. നിലവില്‍ ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടർക്കുമാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe