ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; നാലു മരണം, 5പേർക്ക് പരിക്ക്

news image
Jul 1, 2025, 10:35 am GMT+0000 payyolionline.in

വിരുദു നഗർ: ശിവകാശിക്ക് സമീപം ചിന്നക്കാമൻപട്ടിയിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 4 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 5 പേർക്ക് പരിക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ വിരുധുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചു. അപകടസമയം ഫാക്ടറിയിൽ നിരവധി തൊഴിലാളികൾ ജോലിയിലുണ്ടായിരുന്നതായാണ് വിവരം.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്ത്യയിലെ പടക്കങ്ങളുടെ നഗരം എന്ന വിശേഷണമുള്ള സ്ഥലമാണ്‌ തമിഴ്‌നാട്ടിലെ വിരുധുനഗർ ജില്ലയിലെ ശിവകാശി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe