ശ്രദ്ധിക്കുക , ആധാർ നമ്പർ ഇല്ലെങ്കിൽ ഐടിആർ ഫയൽ ചെയ്യാനാകില്ല

news image
Jun 4, 2025, 1:16 pm GMT+0000 payyolionline.in

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 15 ലേക്ക് നീട്ടിയതോടെ വീണ്ടും നികുതിദായകർ ഫയലിങ് നടപടികൾ നീട്ടികൊണ്ടു പോകുകയാണ്. ഇനിയും സമയമുണ്ടല്ലോ എന്നാകും പലരും ചിന്തിക്കുന്നത്. അക്കൗണ്ട് ഓഡിറ്റ് വേണ്ടാത്ത ആദായനികുതി ദായകരുടെ ഐടിആർ ഫയലിങ്ങിനുള്ള അന്തിമതീയതിയാണ് സെപ്റ്റംബർ 15ലേക്ക് നീട്ടിയത്. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് കൂടതൽ ലളിതവും സൂതാര്യവുമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഐടിആർ ഫോമുകളിലും ചട്ടങ്ങളിലും മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഈ മാറ്റങ്ങൾ ഉൾപ്പെടുത്തി ഫയലിങ് നടപടി ക്രമങ്ങൾ ഉപയോഗക്ഷമമാക്കുന്നതിന് വേണ്ടിയാണ് റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലാവധി ജൂലൈ 31 എന്നത് സെപ്റ്റംബർ 15 ആക്കിയത്. ഇതുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പിന്റെ നിർദേശങ്ങളറിഞ്ഞില്ലെങ്കിൽ റിട്ടേൺ സമർപ്പിക്കൽ ബുദ്ധിമുട്ടാകും.

ആധാ നിബന്ധം

ഇതിൽ എല്ലാവരെയും ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം നികുതി ദായകർ ഇത്തവണ റിട്ടേൺ സമർപ്പിക്കുന്നതോടൊപ്പം ആധാർ വിവരങ്ങളും നൽകണമെന്നതാണ്. ഇതുവരെ റിട്ടേൺ സമർപ്പിക്കുന്ന വേളയിൽ  ആധാർ എൻറോൾമെന്റ് വിശദാംശങ്ങൾ നൽകിയാലും മതിയായിരുന്നു.

ഐടിആ ഫോമുകളിലെ മാറ്റങ്ങ

2024–25 സാമ്പത്തിക വർഷത്തിലേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫോമുകളിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) 2025 ഏപ്രിൽ 29 ലെ 40/ 2025 എന്ന വിജ്ഞാപനത്തിലൂടെ സുപ്രധാന മാറ്റങ്ങൾ വരുത്തി. റിട്ടേൺ സമർപ്പിക്കാൻ ഇവ നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമായിട്ടുണ്ട്. അതോടൊപ്പം റിട്ടേൺ പൂരിപ്പിക്കുന്നതിനുള്ള  സൗകര്യവും ഇപ്പോൾ ലഭ്യമാണ്.

പഴയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്നവർക്ക് വിവിധ വകുപ്പുകളനുസരിച്ചുള്ള കിഴിവുകൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം പുതിയ റിട്ടേൺ ഫോമിൽ ഉൾപ്പെടുത്തി (ഡ്രോപ്പ്-ഡൗൺ പട്ടിക). ഉദാഹരണത്തിന് വകുപ്പ് 80 സി അനുസരിച്ചുള്ള കിഴിവുകൾ തേടുമ്പോൾ ഏതൊക്കെ ഇനത്തിലാണ് കിഴിവ് എടുക്കുന്നതെന്നു പ്രത്യേകം വെളിപ്പെടുത്തണം. അതായത് ലൈഫ്  ഇൻഷുറൻസ് പ്രീമിയം, ട്യൂഷൻ ഫീസ്, പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപം, ഭവന വായ്‌പയുടെ മുതലിന്റെ തിരിച്ചടവ് തുടങ്ങി ആവശ്യാനുസരണം തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. അതുപോലെ, നികുതിദായകന്റെ പ്രവർത്തനരഹിതമായത് ഒഴികയുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും വിവരം റിട്ടേണിൽ കാണിക്കണം.

ടിഡിഎസ് എങ്ങനെ?

കൂടാതെ, സ്രോതസ്സിലെ നികുതി കിഴിവിന്റെ (ടിഡിഎസ്) തുക രേഖപ്പെടുത്തുമ്പോൾ പുറമേ ഈ വർഷം  മുതൽ ഏത് വകുപ്പ് അനുസരിച്ചാണ് എന്നുകൂടി ഐടിആറിൽ വെളിപ്പെടുത്തണം. ഉദാഹരണത്തിന് ശമ്പള വരുമാനത്തിൽ നിന്നുള്ള ടിഡ‍ിഎസ് ആണോ കരാറിന്റെ ടിഡിഎസ് ആണോ എന്നിങ്ങനെയുള്ള വിവരങ്ങൾ കൂടി ഇനി രേഖപ്പെടുത്തണം.

മറ്റൊരു പ്രധാനപ്പെട്ട മാറ്റം 80ഡിഡി, 80യു പ്രകാരം ക്ലെയിം ചെയ്യുന്നവർ ( അംഗവൈകല്യം അഥവാ ഏതെങ്കിലും രോഗത്തിന് പ്രത്യേക ചികിൽസ ) എന്നിവ ക്ലെയിം ചെയ്യാനുള്ളവർ 10 ഐഎ പ്രകാരം ഓൺലൈനിൽ ഡിക്ലറേഷൻ നൽകി അതിന്റെ അക്കൗണ്ട് നമ്പർ റിട്ടേണിൽ സൂചിപ്പിക്കുകയും വേണം

റിട്ടേ ഫോമുക 

വ്യക്തികൾക്ക്  ആദായനികുതി  റിട്ടേൺ സമർപ്പിക്കാൻ മുൻ വർഷങ്ങളിലെ പോലെ നാലു ഫോമുകളാണുള്ളത്. 9 പേജുള്ള ഐടിആർ 1, 39 പേജുള്ള ഐടിആർ 2, 63 പേജുള്ള ഐടിആർ 3, ഏഴ് പേജുള്ള ഐടിആർ 4 തുടങ്ങിയവയാണ് ഇവ. തെറ്റായ ഫോമിൽ റിട്ടേൺ സമർപ്പിച്ചാൽ അത് അസാധു ആണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe