ശ്രദ്ധിക്കുക ! ; ശനിയാഴ്‌ച യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക്

news image
Jul 8, 2024, 1:17 pm GMT+0000 payyolionline.in

തിരുവനന്തപുരം: യുപിഐ സേവനങ്ങൾ ജൂലൈ 13 ന് തടസ്സപ്പെടും എന്നറിയിച്ച് എച്ച്‌ഡിഎഫ്‌സി ബാങ്ക്. പുലർച്ചെ 3:00 മുതൽ 3:45 വരെയും 9:30 മുതൽ 12:45 വരെയുമാണ് സേവനങ്ങൾ മുടങ്ങുക.സിസ്റ്റം നവീകരിക്കുന്നതിന്റെ ഭാഗമായാണിത്. ബാങ്കിന്റെ പ്രവർത്തനക്ഷമതയും ശേഷിയും വിശ്വാസ്യതയും വർധിപ്പിക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് വ്യക്തമാക്കി.നവീകരണ കാലയളവിൽ നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ എന്നി ലഭ്യമാകില്ലെന്ന് ബാങ്ക് അറിയിച്ചു. കൂടാതെ,ഐഎംപിഎസ്,  നെഫ്റ്റ്, ആർടിജിഎസ് , എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട്-ടു-അക്കൗണ്ട് ഓൺലൈൻ ട്രാൻസ്ഫർ, ബ്രാഞ്ച് ട്രാൻസ്ഫർ എന്നിവയുൾപ്പെടെയുള്ള എല്ലാ ഫണ്ട് ട്രാൻസ്ഫർ  സേവനങ്ങളും ഈ കാലയളവിൽ ലഭ്യമാകില്ല.

ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്, 2024 ജൂലൈ 12 വെള്ളിയാഴ്ച വൈകുന്നേരം 7:30 ന് മുമ്പ് ആവശ്യത്തിനുള്ള പണം പിൻവലിക്കാനും എല്ലാ ഫണ്ട് ട്രാൻസ്ഫറുകളും മുൻകൂട്ടി ആസൂത്രണം ചെയ്യാനും എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട് . അതേ സമയം ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ തുടരും.സിസ്റ്റം നവീകരിക്കുന്ന കാലയളവിൽ, ഉപഭോക്താക്കൾക്ക് അവരുടെ എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. അതേ സമയം, ജൂലൈ 12 ന് വൈകിട്ട് 7.30 ന് ശേഷം മാത്രമേ   ബാങ്ക് ബാലൻസ് ദൃശ്യമാകൂ. ഇതുകൂടാതെ, ഉപഭോക്താക്കൾക്ക് അവരുടെ എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ  സ്വൈപ്പ് മെഷീനുകളിൽ ഉപയോഗിക്കുന്നതും തുടരാം. എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഉപയോഗിച്ച്   ഓൺലൈൻ ആയി വാങ്ങലുകളും നടത്താം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe