ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, അമ്മയെ വെറുതെ വിട്ടു; ശിക്ഷാവിധി നാളെ

news image
Jan 17, 2025, 5:51 am GMT+0000 payyolionline.in

നെ​യ്യാ​റ്റി​ന്‍ക​ര: ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കാ​മു​കി​യാ​യ ഗ്രീ​ഷ്മ ക​ഷാ​യ​ത്തി​ല്‍ വി​ഷം ക​ല​ര്‍ത്തി ഷാ​രോ​ണി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്.

രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ദുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുവിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരൻ നായർ കേസിൽ കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി.

ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് സിന്ധു ഒത്താശ ചെയ്തു കൊടുത്തുവെന്നായിരുന്നു സിന്ദുവിനെതിരെയുള്ള കേസ്. ഒന്ന്, മൂന്ന് പ്രതികൾക്കുള്ള ശിക്ഷാവിധി നാളെ പ്രഖ്യാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe