സംസ്ഥാനത്തെ റേഷൻ വ്യാപാരി സമരം 
പിൻവലിച്ചു

news image
Jan 28, 2025, 3:43 am GMT+0000 payyolionline.in

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നടത്തിയ അനിശ്ചിതകാല പണിമുടക്ക്‌ പിൻവലിച്ചു. റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി തിങ്കളാഴ്‌ച ഭക്ഷ്യമന്ത്രി ജി ആർ അനിൽ നടത്തിയ ചർച്ചയിലാണ്‌ തീരുമാനം. വ്യാപാരികൾക്ക്‌ ഓരോ മാസത്തെയും കമീഷൻ തൊട്ടടുത്ത മാസം 15നകം നൽകുമെന്ന്‌ ചർച്ചയ്‌ക്കുശേഷം വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഇതിനായി ധനമന്ത്രിയുമായി ധാരണയിലെത്തി. എല്ലാ മാസവും 10 മുതൽ 15വരെ കമീഷൻ നൽകാൻ വ്യവസ്ഥയുണ്ടാക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. കമീഷൻ പരിഷ്‌കരണം സംബന്ധിച്ച ചർച്ച മാർച്ചിൽ തുടങ്ങും. അർഹമായ വർധന നടപ്പാക്കാനും തീരുമാനമായി.

 

മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ അഞ്ച് സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന ചർച്ചയിൽ വ്യാപാരികൾ തീരുമാനങ്ങൾ അംഗീകരിച്ചു. ചൊവ്വ രാവിലെമുതൽ എല്ലാ റേഷൻ കടകളും പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ഉന്നയിച്ച കാര്യങ്ങളിൽ സമവായം ആയതിനെത്തുടർന്നാണ്‌ സമരത്തിൽനിന്ന്‌ പിന്മാറുന്നതെന്ന്‌ സംയുക്ത സമരസമിതി ജനറൽ കൺവീനർ ജോണി നെല്ലൂർ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe