സംസ്ഥാനത്ത് 14 പുതിയ ആധാർ സേവാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) എടുത്ത തീരുമാനപ്രകാരമാണിത്.
കേരളത്തിൽ എറണാകുളത്ത് നിലവിലുള്ള ഒരു കേന്ദ്രത്തിന് പുറമേയാണിത്. ഒന്നാം ഘട്ടത്തിൽ എറണാകുളവും രണ്ടാം ഘട്ടത്തിൽ തൃശൂരും ആധാർ സേവാ കേന്ദ്രങ്ങൾ സ്ഥാപിക്കും. ബാക്കി എല്ലാ ജില്ലകളിലും മൂന്നാം ഘട്ടത്തിലാണ് നിലവിൽ വരിക.
