സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു

news image
Aug 5, 2026, 12:42 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഓറഞ്ച് അലേർട്ടാണ് പിൻവലിച്ചത്. ഇവിടങ്ങളിൽ യെല്ലോ അലേർട്ടാക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലേർട്ടും പിൻവലിച്ചിട്ടുണ്ട്. ഇന്ന് 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം കൂടി മഴ തുടരും. നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച (6-8-2026) 7 ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

വെള്ളിയാഴ്ച (7-8-2026) കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.

അതേസമയം മഴയുടെ ശക്തി കുറഞ്ഞതോടെ മധ്യകേരളത്തിൽ ആശങ്ക ഒഴിയുകയാണ്. ആറന്മുളയിലും റാന്നിയിലും വെള്ളമിറങ്ങിത്തുടങ്ങ. എങ്കിലും വെള്ളം പൂർണമായും കുറയാൻ രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. വീടുകൾ വൃത്തിയാക്കുന്ന ജോലികൾ തുടരുകയാണ്. ആലപ്പുഴയിൽ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ഇടുക്കിയിൽ രാത്രികാല യാത്രകൾക്കും ഖനനത്തിനും നിരോധനം തുടരുന്നുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe