തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഏർപ്പെടുത്തേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സെപ്റ്റംബർ നാലിന് വിഷയം ചർച്ച ചെയ്യാൻ വീണ്ടും യോഗം ചേരുന്നുണ്ട്. അതുവരെ വൈദ്യുത നിയന്ത്രണം വേണ്ടെന്നാണ് യോഗത്തിലെ ധാരണ.
സ്മാർട്ട് മീറ്ററിനായുള്ള ടോടെക്സ് പദ്ധതി വേണ്ടെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. പകരം ബദൽ പദ്ധതികൾ ആരായണമെന്നും കെ.എസ്.ഇ.ബി സ്വന്തം നിലക്ക് നടപ്പാക്കണമെന്നും യോഗം നിർദേശിച്ചു.സംസ്ഥാനത്ത് തുടരുന്ന വൈദ്യുത പ്രതിസന്ധി ചർച്ച ചെയ്യാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ടെൻഡർ സെപ്റ്റംബർ നാലിന് തുറക്കുമ്പോൾ ന്യായവിലക്ക് മതിയായ വൈദ്യുതി ലഭിച്ചാൽ മാത്രമേ വരുംമാസങ്ങളിൽ ലോഡ്ഷെഡിംഗ് ഒഴിവാകൂ.