സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കണക്കിലെടുത്ത് നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. കാലാവർഷത്തിന്റെ ആദ്യഘട്ടത്തിൽ പെയ്ത മഴയുടെ തീവ്രത രണ്ടാം ഘട്ടത്തിൽ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ:
ജൂണ്‍ 10ന് – പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
ജൂണ്‍11ന് – ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്
ജൂണ്‍12ന് – ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ്
46 മില്ലിമീറ്റർ മഴയാണ് ജൂൺ ഒന്ന് മുതൽ ഏഴ് വരെ സംസ്ഥാനത്ത് ലഭിച്ചത്. 120 മില്ലിമീറ്റർ ഈ ആഴ്ചയിൽ സംസ്ഥാനത്ത് ലഭിക്കേണ്ടത് മഴയാണ്. സംസ്ഥാനത്ത് ലഭിച്ചത് ലഭിക്കേണ്ട മഴയിൽ ഈ ആഴ്ച 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ 50-ശതമാനത്തിൽ കുറവ് മഴയാണ് ലഭിച്ചത്.