തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ സത്യം ഒരു നാൾ പുറത്തുവരുമെന്ന് ഉറപ്പായിരുന്നുവെന്ന് നമ്പി നാരായണൻ. താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സത്യം പുറത്ത് വന്നതില്‍ സന്തോഷമെന്നും നമ്പി നാരായണൻ പറഞ്ഞു. ചാരക്കേസിൻ്റെ കാലത്ത് എല്ലാ മാധ്യമങ്ങളും തനിക്കെതിരെ നിന്നു.
ഇനി തെറ്റുകാര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും തനിക്ക് കുഴപ്പമില്ല. സിബി മാത്യൂസ് ജയിലിൽ പോകണമെന്ന് ആഗ്രഹമില്ല. അവര്‍ തന്നോട് മാപ്പ് പറയണമെന്ന് പോലുമില്ലെന്നും സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതോടെ തന്‍റെ ജോലി കഴിഞ്ഞെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഞാന്‍ തെറ്റുക്കാരൻ അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത എനിക്ക് ഉണ്ടായിരുന്നു. 30 വർഷം അതിന് വേണ്ടിയാണ് പൊരുതിയത്. ഞാൻ ജീവിച്ചിരിക്കെ തന്നെ അത് നടന്നതിന്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.