ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത. വന്ദേ ഭാരത് ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ റെയിൽവേ ആലോചിക്കുന്നതായി റിപ്പോർട്ട്. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സാധാരണക്കാർക്ക് അപ്രാപ്യമാണെന്ന വിമർശനമുണ്ട്. അതിവേഗം സാധാരണക്കാർക്ക് ലഭ്യമാകുന്നില്ലെന്ന വിമർശനം കണക്കിലെടുത്താണ് പുതിയ നീക്കത്തിന് റെയിൽവേ ഒരുങ്ങുന്നത്.
വന്ദേ ഭാരതിലെ ടിക്കറ്റ് നിരക്കുകൾ ഇന്ത്യൻ റെയിൽവേ നടത്തുന്ന മറ്റ് ട്രെയിൻ സർവ്വീസുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഈ ട്രെയിനുകൾ സമ്പന്നർക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയുന്നുള്ളൂ എന്നും, ഇവയ്ക്ക് പോകാൻ സൗകര്യമൊരുക്കുന്നതിന് സാധാരണക്കാർ സഞ്ചരിക്കുന്ന ട്രെയിനുകൾ പിടിച്ചിടുന്നു എന്നും വിമർശനം ശക്തമാണ്.