എടക്കര (മലപ്പുറം): അബദ്ധത്തിൽ നാടോടി സ്ത്രീകൾക്കു നൽകിയ നാലു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ തിരിച്ചുപിടിച്ച് കുറുമ്പലങ്ങോട് സ്വദേശി വനജ. അമ്മയുടെ മരണശേഷം ലഭിച്ച 4 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് വനജയും ഭർത്താവും ചേർന്ന് വീണ്ടെടുത്തത്. ആഭരണങ്ങൾ വീട്ടിലെ അലമാരിയിൽ സാരികൾക്കിടയിൽ പൊതിഞ്ഞു സൂക്ഷിച്ച് വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 10ന് കർണാടക സ്വദേശികളായ നാടോടിസ്ത്രീകൾ പ്രദേശത്തെ വീടുകളിലൂടെ പഴയ വസ്ത്രങ്ങൾ ആവശ്യപ്പെട്ടുവന്ന സമയത്ത് സ്വർണാഭരണമടങ്ങിയ സാരിയുൾപ്പെടെയുള്ള വസ്ത്രങ്ങൾ വനജ അബദ്ധത്തിൽ എടുത്ത് കൊടുക്കുകയായിരുന്നു. ദിവസങ്ങൾക്കുശേഷമാണ് അബദ്ധം മനസ്സിലായത്. ആഭരണം നഷ്ടപ്പെട്ടുവെന്ന് ഉറപ്പായതോടെ വനജയുടെ ഭർത്താവ് കൽപ്പാതൊടി സേതു സംഭവം എടക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം.അസൈനാരെ അറിയിച്ചു. നാടോടികളുടെ രീതിയെകുറിച്ചു അവർ തങ്ങാൻ സാധ്യതയുള്ള സ്ഥലത്തെ കുറിച്ചും അസൈനാർ പറഞ്ഞു കൊടുത്തു. ഇതുപ്രകാരം സേതുവും ഭാര്യ വനജയും നാടോടികൾ താമസിക്കുന്ന എടക്കര കാട്ടിപ്പടിയിലെ ക്വാർട്ടേഴ്സിലെത്തി. ഇവരോട് കാര്യങ്ങൾ പറഞ്ഞപ്പോൾ വസ്ത്രങ്ങൾ മുറിക്കുള്ളിൽ അടുക്കിവച്ച നിലയിൽ കണ്ടു.ഇത് പരിശോധിച്ചപ്പോൾ സാരിയുടെ ഉള്ളിൽ ആഭരണങ്ങൾ ഭദ്രമായി ഉണ്ടായിരുന്നു. നാടോടികൾക്ക് പാരിതോഷികവും കൊടുത്താണ് ആഭരണങ്ങളുമായി സേതുവും വനജയും മടങ്ങിയത്. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞിരുന്നുവെങ്കിൽ വസ്ത്രങ്ങളുമായി നാടോടികൾ കേരളം വിട്ടേനെ.
- Home
- Latest News
- സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം, അബദ്ധത്തിൽ നാടോടി സ്ത്രീകൾക്ക് കൈമാറി; സ്വർണം തിരിച്ചെത്തി, വനജയ്ക്ക് ആശ്വാസം
സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം, അബദ്ധത്തിൽ നാടോടി സ്ത്രീകൾക്ക് കൈമാറി; സ്വർണം തിരിച്ചെത്തി, വനജയ്ക്ക് ആശ്വാസം
Share the news :

Oct 20, 2025, 5:20 am GMT+0000
payyolionline.in
വടകരയിൽ ഷോറൂമിൽ മൂന്ന് വയസ്സുകാരൻ ഡ്രസ്സിംഗ് റൂമിൽ കുടുങ്ങി; രക്ഷകരായെത്തി അഗ ..
മഞ്ചയിൽകടവ് അക്വാടൂറിസം നാടിന് സമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്
Related storeis
മഞ്ചയിൽകടവ് അക്വാടൂറിസം നാടിന് സമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്
Oct 20, 2025, 5:26 am GMT+0000
വടകരയിൽ ഷോറൂമിൽ മൂന്ന് വയസ്സുകാരൻ ഡ്രസ്സിംഗ് റൂമിൽ കുടുങ്ങി; രക്ഷകര...
Oct 20, 2025, 5:01 am GMT+0000
കൊഴുക്കല്ലൂർ എടത്താമരശ്ശേരി ഇ.ടി അബ്ദുള്ളഹാജി അന്തരിച്ചു
Oct 19, 2025, 4:43 pm GMT+0000
കണ്ണൂരിൽ നാളെ ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം
Oct 19, 2025, 3:53 pm GMT+0000
ഇടുക്കിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; നിരവധി പേർക്ക...
Oct 19, 2025, 1:36 pm GMT+0000
തടയണയിലൂടെ പോകവേ ബൈക്ക് പുഴയിലേക്ക് തെന്നി മറിഞ്ഞ് അപകടം; കാണാതായ യ...
Oct 19, 2025, 10:44 am GMT+0000
More from this section
സിപിഐയിൽ കൂട്ടരാജി; കൊല്ലം കടയ്ക്കലിൽ ജില്ലാ നേതൃത്വത്തോടുള്ള അതൃപ്...
Oct 19, 2025, 10:09 am GMT+0000
പയ്യോളി നഗരസഭയിൽ ഹരിത കർമ്മ സേനയിലേക്ക് ഒഴിവുകൾ; അഭിമുഖം 24 ന്
Oct 19, 2025, 9:55 am GMT+0000
ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം മറിച്ചുവിറ്റു’; കുറ്റം സമ്മതിച...
Oct 19, 2025, 5:46 am GMT+0000
ഹോസ്റ്റലിൽ കയറി ഐ.ടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ;
Oct 19, 2025, 5:32 am GMT+0000
മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് ...
Oct 19, 2025, 5:12 am GMT+0000
അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഭാര്യയ്ക്ക് ക്രൂരമർദ...
Oct 19, 2025, 5:06 am GMT+0000
പുറത്ത് കാൽപെരുമാറ്റം കേട്ട് നോക്കി, കമ്മൽ വലിച്ചുപൊട്ടിക്കാൻ ശ്രമം...
Oct 18, 2025, 3:16 pm GMT+0000
പഠിപ്പിക്കുന്നതിനിടെ യുവതിക്ക് മിന്നലേറ്റു; കുട്ടികൾ രക്ഷപ്പെട്ടത് ...
Oct 18, 2025, 2:54 pm GMT+0000
കൂത്തുപറമ്പില്‍ വയോധികയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സി...
Oct 18, 2025, 1:53 pm GMT+0000
ഓറഞ്ച് അലേർട്ട് : വടക്കൻ കേരളത്തിൽ നാളെ മഴ ശക്തമാവും
Oct 18, 2025, 1:43 pm GMT+0000
ജലനിരപ്പ് ഉയരുന്നു; ഡാമുകളിൽ റെഡ് അലർട്ട്
Oct 18, 2025, 1:38 pm GMT+0000
തിരുവനന്തപുരത്ത് പാഴ്സൽ നൽകാത്തതിന് പായസക്കട ഇടിച്ചു തകർത്തു
Oct 18, 2025, 1:20 pm GMT+0000
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം
Oct 18, 2025, 12:43 pm GMT+0000
കെഎസ്ആർടിസിയുടെ ‘ബിസിനസ് ക്ലാസ്’ ബസ് വരുന്നു; ഡ്രൈവർക്കൊപ്പം ബസ് ഹോ...
Oct 18, 2025, 11:58 am GMT+0000
കണ്ണട ഉപയോഗിക്കാറുണ്ടോ ലൈസന്‍സിനുള്ള അപേക്ഷയില്‍ കണ്ണടവെച്ച ഫോട്ടോത...
Oct 18, 2025, 11:35 am GMT+0000