സിനിമ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് ജോജു ജോർജടക്കം നാലുപേർക്ക് പരിക്ക്

news image
Sep 21, 2025, 1:40 am GMT+0000 payyolionline.in

മൂന്നാർ: സിനിമ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് നടൻമാരായ ജോജു ജോർജ് അടക്കം നാല് പേർക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹാസ്, കൊച്ചി സ്വദേശിനി ആർദ്ര എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഷാജി കൈലാസ് ചിത്രം ‘വരവി’ന്‍റെ ചിത്രീകരണത്തിനിടെ വൈകീട്ട് ആറോടെയാണ് അപകടം.

തലയാറിന് താഴെ ലക്കത്തിനും വെള്ളച്ചാട്ടത്തിനും ഇടയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ജോജുവിന്റെ ഇടതുകൈക്ക് മുറിവുണ്ട്. മുഹമ്മദ് സുഹാസിന്റെ കാലിനാണ് പരിക്ക്. ആർദ്രയുടെ തലക്കും. ഏതാനും ദിവസമായി മറയൂർ മേഖലയിൽ ഷൂട്ടിങ് നടക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe