‘സീനിയോറിറ്റി പരി​ഗണിക്കപ്പെട്ടില്ല, അച്ചടക്കം പാലിച്ചിട്ടും അവ​ഗണന’; കടുത്ത അമർഷത്തിൽ രമേശ് ചെന്നിത്തല; നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ല

news image
May 14, 2026, 7:08 am GMT+0000 payyolionline.in

ദില്ലി: ഹൈക്കമാന്റിനെ വിയോജിപ്പ് അറിയിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരി​ഗണിക്കപ്പെട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവ​ഗണനയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ചെന്നിത്തല മന്ത്രിസഭയിൽ ചേരില്ലെന്നും വ്യക്തമാക്കി. കെ സി വേണുഗോപാലിനും വിഡി സതീശനുമൊപ്പം കേരള മുഖ്യമന്ത്രി പദവിയിലേക്ക് അവസാന നിമിഷം വരെ പരി​ഗണിക്കപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല. ഒടുവിൽ 11 ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി ഹൈക്കമാന്റ് പ്രഖ്യാപിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe