സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്‍രിവാൾ

news image
Aug 12, 2024, 11:55 am GMT+0000 payyolionline.in

ന്യൂഡൽഹി: മദ്യനയക്കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീംകോ‌‌ടതിയെ സമീപിച്ച് അരവിന്ദ് കെജ്‍രിവാൾ. കേസിൽ ജാമ്യഹർജി ഫയൽ ചെയ്തു. ആ​ഗസ്റ്റ് 13ന് തന്നെ വാ​ദം കേൾക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്‍രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ സാധിച്ചില്ല. മദ്യനയകേസിൽ വെള്ളിയാഴ്ച പുറത്തിറങ്ങിയ ആം ആദ്മി പാർടി നേതാവ് മനീഷ് സിസോദിയ ആ​ഗസ്റ്റ് 14 ന് പദയാത്ര നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 17 മാസങ്ങൾ തിഹാർ ജയിലിൽ കിടന്നതിനു ശേഷമാണ് മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe