2010, 2016 വർഷങ്ങളിലാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയിൽ വ്യാജവിലാസമുണ്ടാക്കി വാഹനം രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സർക്കാറിന് നികുതിയായി ലഭിക്കേണ്ട 30 ലക്ഷം രൂപ നഷ്ടപ്പെടുത്തി. ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ ഹർജി തള്ളികൊണ്ടാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. തൃശൂരിൽ സ്ഥാനാർഥിയായ സുരേഷ് ഗോപി തട്ടിപ്പുകേസിൽ വിചാരണ നേരിടുന്നയാളെന്ന് വ്യക്തമായതോടെ ബിജെപി പ്രതിരോധത്തിലായി. മോദിയുടെ പൊള്ളയായ ഗ്യാരന്റിയും ഇലക്ടറൽ ബോണ്ടിലൂടെ ഏറ്റവും വലിയ അഴിമതിപാർടിയാണ് ബിജെപിയെന്ന് രാജ്യം ചർച്ചചെയ്യാൻ തുടങ്ങിയതോടെ പ്രചാരണത്തിൽ മങ്ങലേറ്റ ബിജെപിക്ക് കോടതിയിൽനിന്ന് സുരേഷ് ഗോപിക്ക് തരിച്ചടി കൂടിയായതോടെ മുഖം നഷ്ടപ്പെട്ടു.
അഴിമതിപാർടിക്ക് പറ്റിയയാളാണ് സ്ഥാർഥിയെന്ന് ജനങ്ങൾ ചർച്ചചെയ്യാനും തുടങ്ങി. സുരേഷ് ഗോപിക്കെതിരായ നികുതിവെട്ടിപ്പ് കേസ് കോടതിയിൽ നിലവിലുണ്ട് എന്ന് മനസിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി, കരുവന്നൂർ വിഷയത്തിൽ നിക്ഷേപകർക്ക് പണം നൽകുമെന്ന ഉറപ്പ് നൽകിയത് ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥിയെ വിളിച്ചാണ് എന്നതും ശ്രദ്ധേയമാണ്. കരുവന്നൂർ വിഷയത്തിൽ സമരം നടത്തിയ സുരേഷ് ഗോപിയെ തഴഞ്ഞ് ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥിയെ പ്രധാനമന്ത്രി വിളിച്ചതും തൃശൂരിൽ ചർച്ചയാണ്.