സൈബർ തട്ടിപ്പിലൂടെ 20.82 ലക്ഷം കവർന്നു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

news image
May 23, 2025, 5:03 am GMT+0000 payyolionline.in

പാ​ല​ക്കാ​ട്: വീ​ട്ടി​ലി​രു​ന്ന് ഓ​ൺ​ലൈ​നാ​യി ഷെ​യ​ർ ട്രേ​ഡി​ങ് ചെ​യ്ത് പ​ണ​മു​ണ്ടാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പാ​ല​ക്കാ​ട് പി​രാ​യി​രി സ്വ​ദേ​ശി​യു​ടെ 20.82 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ.

കോ​ഴി​ക്കോ​ട് തി​രു​വ​ള്ളൂ​ർ ടി.​പി. അ​ബ്ദു​ൽ​സ​ലീ​മി​നെ​യാ​ണ് (23) പാ​ല​ക്കാ​ട് സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2024 സെ​പ്തം​ബ​ർ മു​ത​ൽ 2025 മാ​ർ​ച്ച് വ​രെ​യാ​ണ് ത​ട്ടി​പ്പു​കാ​ർ ​ഫേ​സ്ബു​ക്ക് വ​ഴി​യും പി​ന്നീ​ട് വാ​ട്സ് ആ​പ്പ്, സ്കൈ​പ്പ് എ​ന്നി​വ വ​ഴി​യും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട​ത്.

ചെ​റി​യ തു​ക നി​ക്ഷേ​പി​ച്ച​പ്പോ​ൾ ലാ​ഭം ന​ൽ​കി വി​ശ്വാ​സം നേ​ടി​യെ​ടു​ത്താ​ണ് പി​ന്നീ​ട് വ​ൻ തു​ക ത​ട്ടി​യെ​ടു​ത്ത​ത്. ന​ഷ്ട​പ്പെ​ട്ട തു​ക​യി​ൽ നി​ന്നു​ള്ള വ​ലി​യ ഭാ​ഗം പ്ര​തി​യു​ടെ കോ​ഴി​ക്കോ​ട്ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി. ബാ​ങ്ക് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ജി​ല്ല ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി. എം. ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ബ​ർ ക്രൈം ​സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ശ​ശി​കു​മാ​ർ, സീ​നീ​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എ​സ്. സു​ജി​ത്, പി.​കെ. ശ​ര​ണ്യ. മു​ഹ​മ്മ​ദ് ഫാ​സി​ൽ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe