പാനൂർ: സ്കൂട്ടറിൽ ജോലിക്ക് പോകുന്ന യുവതിക്ക് പാനൂർ അയ്യപ്പക്ഷേത്രത്തിനടുത്ത് റോഡിൽ വച്ച് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ട് അംഗ സംഘം മുഖത്ത് സ്പ്രേ അടിക്കുകയായിരുന്നു.
മുഖത്ത് നീറ്റലുണ്ടായ യുവതി ഉടൻ വാഹനം നിർത്തി ബഹളം വയ്ക്കുകയായിരുന്നു.
ഇതോടെ നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട സംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ സ്വർണ്ണമാല കവരുകയായിരുന്നു ലക്ഷ്യമെന്ന് സംശയിക്കുന്നു.
യുവതിയുടെ പരാതിയിൽ പാനൂർ പൊലീസ് അന്വേഷണം തുടങ്ങി.
ഈ ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
