സ്കൂൾ, കോളേജ് തലങ്ങളിൽ ആയുർവേദവും പഠനഭാഗമാകും

news image
Oct 1, 2025, 12:22 pm GMT+0000 payyolionline.in

തൃശ്ശൂർ: ആയുർവേദത്തെക്കുറിച്ച് സ്‌കൂൾ, കോളേജ് തലങ്ങളിൽ പഠിക്കാൻ അവസരം വരുന്നു. പാഠഭാഗങ്ങളിൽ ഇതു ചേർക്കാനുള്ള നടപടികൾ തുടങ്ങി. എൻസിഇആർടി, യുജിസി എന്നിവയാണ് നടപടിയെടുക്കുന്നത്. കഴിഞ്ഞദിവസം കേന്ദ്ര ആയുഷ് വിഭാഗം മന്ത്രി പ്രതാപ് റാവു ജാദവ് ഇതുസംബന്ധിച്ച പ്രഖ്യാപനവും നടത്തിയിരുന്നു.

പാഠ്യപദ്ധതി മൊഡ്യൂളുകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് എൻസിആർടി, യുജിസി എന്നിവയുമായി ചർച്ചകൾ നടന്നുവരികയാണെന്ന് മന്ത്രി അറിയിച്ചു.

ഗോവ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങൾ സ്കൂൾ വിദ്യാഭ്യാസത്തിൽ ഇതിനകം തന്നെ ആയുർവേദ പാഠഭാഗങ്ങൾ  ഉൾപ്പെടുത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe