സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ പ്ര​തി​ക​ൾ പി​ടി​യി​ൽ

news image
Jul 2, 2025, 7:07 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് സ്വ​ദേ​ശി ബി​ജി​ത്ത് (50), ക​രു​വി​ശ്ശേ​രി സ്വ​ദേ​ശി സു​ധീ​ഷ് കു​മാ​ർ (62) എ​ന്നി​വ​രെ വെ​ള്ള​യി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​വും കോ​ട്പ ആ​ക്ട് പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

റെ​ഡ് ക്രോ​സ് റോ​ഡി​ലെ ല​യോ​ള സ്കൂ​ളി​ന് സ​മീ​പ​ത്തെ അ​മൃ​ത സ്റ്റോ​ഴ്സ്, ക​ല സ്റ്റോ​ഴ്സ് എ​ന്നീ ക​ട​ക​ളി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ള​യി​ൽ പൊ​ലീ​സ് ക​ട​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ക​ട​യി​ൽ നി​ന്നും ഇ​റ​ങ്ങി വ​രു​ന്ന കു​ട്ടി​ക​ളി​ൽ പു​ക​യി​ല ഉ​ൽ​പ​ന്നം കാ​ണു​ക​യും പ്ര​തി​ക​ളു​ടെ ക​ട​ക​ളി​ൽ നി​ന്നും വാ​ങ്ങി​യ​താ​ണെ​ന്ന് കു​ട്ടി​ക​ൾ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ള്ള​യി​ൽ പൊ​ലീ​സ് ര​ണ്ട് ക​ട​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. വെ​ള്ള​യി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​ഐ ജ​യേ​ഷ്, എ.​എ​സ്.​ഐ ബി​നീ​ഷ്, എ​സ്.​സി.​പി.​ഒ ര​ജീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe