ചിങ്ങപുരം:മൂടാടിപഞ്ചായത്തിലെവന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്ന നാലാം വാർഡിൻ്റെ വികസനം എങ്ങനെവേണമെന്നകുട്ടികളുടെകാഴ്ചപ്പാട്’വികസനനിർദ്ദേശപത്രികയാക്കി’തയ്യാറാക്കി.വാർഡിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വിദ്യാർത്ഥികൾ നൽകി. 
ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നിരന്തരമായി ഏറ്റെടുത്ത് വരുന്ന പരിസ്ഥിതി കാർഷിക പ്രവർത്തനങ്ങളുടെ ചുവട് പിടിച്ച് വാർഡിലെ മുഴുവൻ വീടുകളിലും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി ആരംഭിക്കണമെന്നും,
വാർഡിലെ കുടുംബങ്ങളുടെ വായനാ ശീലം രൂപപ്പെടുത്താൻ വാർഡിൽ ഒരു പൊതു ലൈബ്രറി സ്ഥാപിക്കണമെന്നും,
നാലാം വാർഡ് മാലിന്യ മുക്തമാക്കാൻ പൊതു ഇടങ്ങളിൽ വെയ്സ്റ്റ് ബിൻ സ്ഥാപിക്കണമെന്നതടക്കമുള്ള പത്തോളം സുപ്രധാന നിർദ്ദേശങ്ങൾ
ഉൾക്കൊള്ളിച്ചാണ് കുട്ടികൾ വികസന നിർദ്ദേശപത്രിക തയ്യാറാക്കിയത്.നാലാം വാർഡിൽമത്സരിക്കുന്നമൂന്ന്സ്ഥാനാർത്ഥികളെയുംസ്കൂളിലേക്ക് ക്ഷണിച്ച്
കുട്ടികൾ തങ്ങളുടെ വാർഡ് വികസന സങ്കൽപ്പം പങ്കു വെക്കുകയും,നിർദ്ദേശ പത്രിക സമർപ്പിക്കുകയുംചെയ്തു.സ്കൂൾ ലീഡർ എം.കെ. വേദ വികസന നിർദ്ദേശ പത്രിക കൈമാറി.സ്ഥാനാർത്ഥികളായ അനസ് അണ്യാട്ട്, പി.വി.കെ.അഷ്റഫ്,
പി.സ്മിനു എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.തുടർന്ന്സ്ഥാനാർത്ഥികൾകുട്ടികളുമായി സംവദിച്ചു.വാർഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടാൽകുട്ടികളുടെ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് പ്രവർത്തിക്കാൻ ശ്രമിക്കുമെന്ന് സ്ഥാനാർത്ഥികൾ ഉറപ്പ് നൽകി.
പരിസ്ഥിതി ക്ലബ്ബ് ലീഡർ എസ്. അദ്വിത അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികളായ എ.എസ്. ശ്രിയ,മിലൻ രാഗേഷ്,എസ്.ആദിഷ്, റെന ഫാത്തിമ, മുഹമ്മദ് റയ്യാൻ എന്നിവർ പ്രസംഗിച്ചു.
