സ്വർണ വിലയിൽ ഇടിവ്; ഡോളറിനെതിരെ കരുത്തു കാട്ടി രൂപ

news image
Nov 24, 2025, 7:48 am GMT+0000 payyolionline.in

കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 65 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഗ്രാമിന് 11,470 രൂപയാണ് ഇന്നത്തെ വില. പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം ഗ്രാമിന് 11, 535രൂപയും പവന് 92,280 രൂപയുമായിരുന്നു വില. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിൽ പ്രഖ്യാപിക്കുന്ന പണനയത്തിലെ അനിശ്ചിതത്വമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.

ഡോളറിനെതിരെ രൂപ കരുത്തുകാട്ടിയതും ആഭ്യന്തര വിപണിയിൽ സ്വർണവില കുറയാൻ സഹായിച്ചു. രൂപയുടെ മൂല്യം ഉയരുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതി ചെലവ് കുറയും. അതാണ് വിലകുറയാൻ കാരണമാകുന്നത്. 26 പൈസ വർധിച്ച് 89.14ലാണ് രൂപ ഇന്ന് രാവിലെയുള്ളത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് ഇന്ത്യയിൽ സ്വർണവില തീരുമാനിക്കുന്നത്. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ –രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകൾ കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെക്കാനും ആളുകൾ താൽപര്യപ്പെടുന്നു.

നവംബറിൽ 13നാണ് സ്വർണ വില ഏറ്റവും ഉയരങ്ങളിലെത്തിയത്. 94,320 രൂപയായിരുന്നു അന്നത്തെ വില. ഈ മാസം സ്വർണവിലയിൽ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ പവന്റെ വില.

കാരറ്റ് അടിസ്ഥാനപ്പെടുത്തിയാണ് സ്വർണത്തിന്റെ അളവും പരിശുദ്ധിയും കണക്കാക്കുന്നത്. കാരറ്റിന്റെ നിലവാരം കൂടുന്നതിന് അനുസരിച്ച് സ്വർണത്തിന്റെ പരിശുദ്ധി കൂടും.24, 22 കാരറ്റ് സ്വർണത്തെ അപേക്ഷിച്ച് 18 കാരറ്റ് സ്വർണത്തിന് താരതമ്യേന വില കുറവാണ്.

വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 171 രൂപയാണ് ഇന്നത്തെ വില. 171,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. 1000 രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിൽ വെള്ളിവിലയും നിശ്ചയിക്കുന്നത്. രൂപയുടെ മൂല്യത്തിലെ വ്യത്യാസങ്ങളും വെള്ളിവിലയെ ബാധിക്കും.

നവംബറിലെ സ്വർണവില

1. 90,200

 

2. 90,200

 

3. 90,320

 

4 .89800

 

5. 89,080 (Lowest of Month)

 

6.89400 (രാവിലെ)

 

6. 89880 (വൈകുന്നേരം)

 

7. 89480

 

8, 89480

 

9. 89480

 

10.90360 രാവിലെ)

 

10. 90800 (വൈകുന്നേരം)

 

11. 92,600 (രാവിലെ)

 

11. 92280 (വൈകുന്നേരം)

 

12. 92,040

 

13. 93720 (രാവിലെ)

 

13. 94,320 (ഉച്ച Highest of Month)

 

14. 93,760 (രാവിലെ)

 

14. 93,160 (ഉച്ച)

 

15. 91,720

 

16. 91,720

 

17. 91,640 (രാവിലെ), 91,960 (ഉച്ച)

 

18. 90,680

 

19. 91,560

 

20. 91,440(രാവിലെ) 91,120(വൈകുന്നേരം)

 

21. 90,920 (രാവിലെ) 91,280 (ഉച്ച)

 

22.92280

24.91,760

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe