തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറഞ്ഞു.കഴിഞ്ഞ ആറ് ദിവസമായി സ്വർണവില ഇടിവിലാണ്. ഒരു പവന് ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 11 ദിവസങ്ങൾക്ക് ശേഷം 54000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 53960 രൂപയാണ്.
കഴിഞ്ഞ ബുധനാഴ്ച സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് അങ്ങോട്ട് ഇടിയുകയായിരുന്നു. അഞ്ച് ദിവസംകൊണ്ട് സ്വർണത്തിന് 1040 രൂപയാണ് കുറഞ്ഞത്.നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു.
വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6745 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5605 രൂപയാണ്. വെള്ളിയുടെ വിലയും ഒരു രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയാണ്
ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 1 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂലൈ 2 – ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 53,080 രൂപ
ജൂലൈ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,080 രൂപ
ജൂലൈ 4 – ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 53,600 രൂപ
ജൂലൈ 5 -സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,600 രൂപ
ജൂലൈ 6 – ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 54,120 രൂപ
ജൂലൈ 7 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,120 രൂപ
ജൂലൈ 8 – ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53,960 രൂപ
ജൂലൈ 9 – ഒരു പവന് സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 53,680 രൂപ
ജൂലൈ 10 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,680 രൂപ
ജൂലൈ 11 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53,840 രൂപ
ജൂലൈ 12 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54,080 രൂപ
ജൂലൈ 13 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,080 രൂപ
ജൂലൈ 14 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,080 രൂപ
ജൂലൈ 15 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 54,000 രൂപ
ജൂലൈ 16 – ഒരു പവന് സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 54,280 രൂപ
ജൂലൈ 17 – ഒരു പവന് സ്വർണത്തിന് 720 രൂപ ഉയർന്നു. വിപണി വില 55,000 രൂപ
ജൂലൈ 18 – ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,880 രൂപ
ജൂലൈ 19 – ഒരു പവന് സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 54,520 രൂപ
ജൂലൈ 20 – ഒരു പവന് സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 54,240 രൂപ
ജൂലൈ 21 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,240 രൂപ
ജൂലൈ 22 – ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 54,160 രൂപ
ജൂലൈ 23 – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,960 രൂപ.