സർക്കാർ ജനകീയാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിന് അണലിയുടെ കടിയേറ്റു; ഗുരുതരാവസ്ഥയിൽ

news image
Aug 6, 2026, 5:33 am GMT+0000 payyolionline.in

പാലക്കാട്: സർക്കാർ ജനകീയാരോഗ്യ കേന്ദ്രത്തിൽ നഴ്സിന് അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശ്ശേരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം. വിഷപ്പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ മിസിരിയയെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുമണ്ണൂർ, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി നൂറുകണക്കിന് രോഗികൾ ദിവസേന ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് ദാരുണ സംഭവമുണ്ടായിരിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe