ഹരികുമാറിനായി അഭിഭാഷകർ ആരും ഹാജരായില്ല, പ്രതി 14 ദിവസത്തേക്ക് റിമാൻഡിൽ

news image
Jan 31, 2025, 4:01 pm GMT+0000 payyolionline.in

ബാലരാമപുരം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കുഞ്ഞിന്റെ അമ്മാവൻ ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹരികുമാറിന് വേണ്ടി അഭിഭാഷകർ ആരും കോടതിയിൽ ഹാജരായില്ല. ഹരികുമാറിനെ നെയ്യാറ്റിനകര സബ് ജയിലിലേക്ക് മാറ്റി.

കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ മഹിളാമന്ദിരത്തിൽ  ചോദ്യം ചെയ്യുകയാണ്. റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഉൾവിളി തോന്നിയത് കൊണ്ടെന്നാണ് ഹരികുമാർ മൊഴി നൽകിയത്. കൊല്ലണമെന്ന് തോന്നിയപ്പോൾ കൊന്നുവെന്നാണ് പ്രതി പൊലീസിന് നൽകിയ വിശദീകരണം. എന്നാൽ പ്രതി അടിക്കടി മൊഴി മാറ്റുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്.ഹരികുമാർ വിദ്യാഭ്യാസം നേടിയിട്ടില്ല. മൂന്ന് വർഷം ആലപ്പുഴ ദേവീക്ഷേത്രത്തിൽ ജോലി ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ.  ഹരികുമാറിനെ കൊലപാതകം നടന്ന വീട്ടിലേക്ക് കൊണ്ടുപോയി വൈകിട്ട്  തെളിവെടുത്തിരുന്നു. ഹരികുമാറിന് മാനസികസ്വാസ്ഥ്യമുണ്ടെന്നും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe