ഹാഥ്‌രസ്‌ ദുരന്തത്തിൽ എസ്‌ഐടി അന്വേഷണം: ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

news image
Jul 12, 2024, 11:02 am GMT+0000 payyolionline.in

ന്യൂഡൽഹി: ഹാഥ്‌രസ്‌ ദുരന്തത്തിൽ കോടതി മേൽനോട്ടത്തിൽ എസ്‌ഐടി അന്വേഷണത്തിന്‌ ഉത്തരവിടണമെന്ന ഹർജി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി. നൂറുകണക്കിന്‌ ആളുകൾക്ക്‌ ജീവൻ നഷ്ടപ്പെട്ട ദുരന്തം അസ്വസ്ഥതപ്പെടുത്തുന്നതാണെങ്കിലും ഹർജിക്കാരൻ ഹൈക്കോടതിയെ ആയിരുന്നു ആദ്യം സമീപിക്കേണ്ടിയിരുന്നതെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ പ്രതികരിച്ചു.

ഹാഥ്‌രസ്‌ ദുരന്തത്തിൽ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട്‌  അഡ്വ. വിശാൽതിവാരിയാണ്‌ സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജി സമർപ്പിച്ചത്‌. മൗലികാവകാശം ലംഘിക്കപ്പെടുന്ന അവസരങ്ങളിൽ സുപ്രീംകോടതിയെ സമീപിക്കാൻ അധികാരം നൽകുന്ന ഭരണഘടനയുടെ 32ാം അനുച്ഛേദം അനുസരിച്ചാണ്‌ ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe