‘ഹെൽത്തി കൊയിലാണ്ടി’ പദ്ധതി വിജയകരമായി പൂർത്തിയായി

news image
Nov 4, 2026, 3:33 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി എംഎൽഎ അഡ്വ. പ്രവീൺകുമാറിന്റെ എംഎൽഎ കെയർ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ഹെൽത്തി കൊയിലാണ്ടി’ പരിപാടി നിയോജകമണ്ഡലത്തിലെ ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിജയകരമായി പൂർത്തിയായി

പദ്ധതിയുടെ ഭാഗമായി തിക്കോടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങ് അഡ്വ. കെ. പ്രവീൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്തിനെ ക്ഷയരോഗ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചതിനെ തുടർന്ന്, പഞ്ചായത്തിന്റെ പ്രത്യേക ഉപഹാരം ആരോഗ്യ പ്രവർത്തകർക്ക് എംഎൽഎ ചടങ്ങിൽ കൈമാറി.

 

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഒ. കെ ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ ഡി ഓൾഗ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീബ പി.സി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷ പയ്യനപുതിയോട്ടിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷീന രാമകൃഷണൻ , മെഡിക്കൽ ഓഫിസർ ഡോ : വീണ, ജലീൽ എന്നിവർ സംസാരിച്ചു. ബൈജു ആയാടത്തിൽ ഹെൽത്തി കൊയിലാണ്ടി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായി സ്വാഗതവും ഹെൽത്തി കൊയിലാണ്ടി കൺവീനർ സുബൈർ പി.ടി നന്ദിയും രേഖപ്പെടുത്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe