ഹൈപ്പര്‍ ടെന്‍ഷനുണ്ടോ? നിയന്ത്രിക്കാന്‍ ചില ഫലപ്രദമായ മാര്‍ഗങ്ങള്‍ ഇതാ…

news image
Aug 1, 2025, 11:35 am GMT+0000 payyolionline.in

വളരെ സര്‍വസാധാരണയായി കണ്ടുവരുന്ന ജീവിതശൈലീരോഗമാണ് ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ രക്തസമ്മര്‍ദ്ദം .കേരളത്തില്‍ പ്രായപൂര്‍ത്തിയായ മൂന്നിലൊരാളില്‍ ഹൈപ്പര്‍ടെന്‍ഷനുണ്ടെന്ന് പഠനം പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളും ജോലി സമ്മര്‍ദ്ദമായ ടെന്‍ഷനുകളും ആണ് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനിടയാക്കുന്നത്.ഈ അവസ്ഥയെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ചില മാര്‍ഗങ്ങള്‍ ഇതാ…

പ്രധാനമായും ഉപ്പു കുറക്കുക. ഉയര്‍ന്ന സോഡിയത്തിന്റെ അളവ് രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. എപ്പോഴും 5ഗ്രാമില്‍ താഴെ മാത്രമായി ഉപ്പ് ഉപയോഗിക്കുന്നത് ഹൈപ്പര്‍ ടെന്‍ഷനെ നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും.പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം,ചീര , മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് നല്ലതാണ്. കാരണം ശരീരത്തിലെ സോഡിയം സന്തുലിതമാക്കാന്‍ പൊട്ടാസ്യം സഹായിക്കും.

അമിത മദ്യപാനം ഹൈപ്പര്‍ ടെന്‍ഷന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. അതുകൊണ്ടുതന്നെ മദ്യപാനം ഉപേക്ഷിക്കുന്നത് നല്ലതാണ്.പതിവായി വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും ഹൈപ്പര്‍ ടെന്‍ഷനെ നിയന്ത്രിക്കാനായി നിങ്ങളെ സഹായിക്കും. വ്യായാമമായി നടത്തമോ യോഗയോ ചെയ്യാവുന്നതാണ്.

സമ്മര്‍ദ്ദം ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാക്കുന്നതിലെ പ്രധാനിയാണ്.അതിനാല്‍ ശ്വസന വ്യായാമങ്ങളിലൂടെയും മറ്റും ഇതിനെ മറിക്കടക്കാന്‍ പറ്റും. ബിപി പരിശോധനകള്‍ പതിവായി നടത്തേണ്ടതുണ്ട്. ഇത് നിങ്ങളുടെ ഹൈപ്പര്‍ ടെന്‍ഷനിലെ മാറ്റങ്ങള്‍ നേരത്തെ കണ്ടെത്താനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സഹായിക്കും. ഇനി ഹൈപ്പര്‍ ടെന്‍ഷന് മരുന്നുകള്‍ കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ കൃത്യസമയത്ത് ഇത് കഴിക്കാനും മറക്കരുത്.

രക്തക്കുഴലുകളില്‍ക്കൂടി പ്രവഹിക്കുന്ന രക്തം അതിന്റെ ഭിത്തികളില്‍ ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദം.രക്തസമ്മര്‍ദം പരിധിവിടുമ്പോഴാണ് അത് രോഗാവസ്ഥയായ ഹൈപ്പര്‍ടെന്‍ഷനായി മാറുന്നത്.അതിനാല്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ സവിശേഷ ലക്ഷണങ്ങളൊന്നുമില്ലാത്ത ഈ രോഗത്തില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷനേടാം…

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe